കാട്ടാക്കടയിൽ വിവാഹ ചടങ്ങിനിടെ അടിപിടി; മദ്യപിച്ചെത്തി ബഹളം; ഒരാൾക്ക് കുത്തേറ്റു; കഴുത്തിൽ മാരക പരിക്ക്; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-05-05 16:23 GMT

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ ചടങ്ങിനിടെ നടന്ന അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആരുമാളൂർ സ്വദേശി അജീറിനാണ് സംഘർഷത്തിൽ കുത്തേറ്റത്.

മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുട‍ർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ എന്നയാൾ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.

Tags:    

Similar News