ആലപ്പുഴ മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം; രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു; അഞ്ച് വീടുകളിലേക്ക് തീ പടർന്നു; കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Update: 2025-06-06 16:04 GMT
ആലപ്പുഴ മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം; രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു; അഞ്ച് വീടുകളിലേക്ക് തീ പടർന്നു; കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
  • whatsapp icon

ആലപ്പുഴ: മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്. മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപമാണ് വീടുകൾ. ഷോർട് സർക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ, തകഴി എന്നിവടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 75 വർഷത്തിലേറെ പഴക്കമുള്ള, പൂർണമായും തടികൊണ്ടു നിർമിച്ച വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് തീ ആളിക്കത്താൻ കാരണം.

പൂർണമായും കത്തിനശിച്ച വീടുകളിൽ ഒന്നിൽ താമസിച്ചവർ ക്ഷേത്രത്തിൽ പോയ സമയത്താണ് തീപിടിത്തമുണ്ടായത്. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക് തീ പടർന്നതെന്നാണ് കരുതുന്നത്. തീപിടിത്തമുണ്ടായ സമയം വീട്ടിൽ ആരുമില്ലാത്തത് വൻ ദുരന്തമാണ് ഒഴിവായത്. വീട്ടിനുള്ളിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. 

Tags:    

Similar News