ആശുപത്രിയിലെ ഇരുമ്പ് കട്ടിലിന്റെ ദ്വാരത്തിൽ വിരൽ കുടുങ്ങി; അഞ്ചുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

Update: 2025-09-10 09:00 GMT

കൊച്ചി: ആശുപത്രിയിലെ ഇരുമ്പ് കട്ടിലിന്റെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ അഞ്ചുവയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. ഇന്നലെ രാത്രി 7.15ഓടെ ഞാറയ്ക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഇരുമ്പ് കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ വലത് കൈവിരൽ അതിലെ ദ്വാരത്തിൽ കുടുങ്ങുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രി അധികൃതർ വൈപ്പിൻ അഗ്നിരക്ഷാ നിലയത്തെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ, ഷിയേഴ്സ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കട്ടിലിന്റെ ദ്വാരത്തിനടുത്തുള്ള ഭാഗം ശ്രദ്ധയോടെ നീക്കം ചെയ്യുകയായിരുന്നു. ഇതിലൂടെ കുട്ടിയുടെ വിരൽ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു.

വിരൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ചെറിയ പരിഭ്രാന്തിയുണ്ടായെങ്കിലും, അഗ്നിരക്ഷാ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ കാരണം സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു. കുട്ടിയുടെ കുടുംബാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു.

Tags:    

Similar News