മണൽത്തട്ടിൽ ഇടിച്ച് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
By : സ്വന്തം ലേഖകൻ
Update: 2025-09-27 16:31 GMT
കണ്ണൂർ: ചൂട്ടാട് അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കരയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബോട്ടാണ് അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ച് താഴ്ന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.
അപകടത്തിൽപ്പെട്ട ബോട്ട് കയർ കെട്ടി വലിച്ചാണ് കരയിലേക്ക് മാറ്റിയത്. മാസങ്ങൾക്ക് മുൻപ് ഇതേ അഴിമുഖത്ത് സമാനമായ രീതിയിൽ മണൽത്തിട്ടയിൽ ഇടിച്ച് ഒരു ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടിരുന്നു.