കോടഞ്ചേരിയിൽ പൊടുന്നനെ മലവെള്ളപ്പാച്ചില്‍; നൂറിലേറെ വിനോദസഞ്ചാരികള്‍ കുടുങ്ങി; പുഴയുടെ ഇരു കരകളിലേക്കും മാറി നിന്ന് ആളുകൾ; ഒഴിവായത് വന്‍ ദുരന്തം

Update: 2025-05-13 16:36 GMT

കോഴിക്കോട്: കോടഞ്ചേരിയിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

അതേസമയം, നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത് ആശങ്കയുണര്‍ത്തി. അപകട മേഖലയിലെത്തിയ മുക്കം അഗ്‌നിരക്ഷാസേന മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് പേരാണ് ഇവിടെ മുങ്ങി മരിച്ചത്. വിനോദ സഞ്ചാരികള്‍ സ്ഥലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കാത്തതും നാട്ടുകാരുടെയും ലൈഫ് ഗാര്‍ഡുമാരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടം വരുത്തിവെക്കുന്നത്.

Tags:    

Similar News