കോടതിയെ വെല്ലുവിളിച്ച് വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍; നഗരസഭ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതര്‍ മാറ്റുന്നില്ലെന്നു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് തിരുവനന്തപുരം എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പൊതു ഇടങ്ങളില്‍ ഇത്തരം ഫ്ളക്സ് സ്ഥാപിക്കുന്നതിന് ഓരോ ബോര്‍ഡിനും 5000 രൂപ വരെ പിഴ ഈടാക്കാമെന്ന ഹൈക്കോടതി വിധി ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്റെ മൂക്കിന് തുമ്പില്‍ നിയമ ലംഘനം നടക്കുന്നത്. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ഫ്ളക്സുകള്‍ എടുത്തുമാറ്റിയില്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിനു മുന്നില്‍ പിഎംജി റോഡില്‍ ഇത്തരത്തില്‍ രണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും കോര്‍പറേഷന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.