ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.ഡി. രാജൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
By : സ്വന്തം ലേഖകൻ
Update: 2025-08-31 05:26 GMT
കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.ഡി. രാജൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി.ഡി. രാജൻ 1995-ൽ ആലപ്പുഴ എം.എ.സി.ടി. ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
തുടർന്ന് 2009-ൽ നിയമസഭാ സെക്രട്ടറിയായും 2012-ൽ കൊല്ലം ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2013 ജനുവരി 28-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2019 വരെ ഈ സ്ഥാനത്ത് തുടർന്നു. ഹൈക്കോടതി ജഡ്ജിയായിരിക്കെ, അദ്ദേഹം എൻ.ആർ.ഐ. കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുന്നതിന് തൊട്ടുമുമ്പ് വരെ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ പദവിയിലായിരുന്നു ജസ്റ്റിസ് പി.ഡി. രാജൻ.