വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ ഇരുന്ന ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്
വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ ഇരുന്ന ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-02-05 00:28 GMT
പാലക്കാട്: വല്ലപ്പുഴ ഓര്‍ഫനേജ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫ്ലഡ്ലിറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ കാണികള്‍ ഇരുന്ന ഗാലറി തകര്‍ന്നു വീണ് ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. ഇന്നലെ രാത്രി 10.35 നായിരുന്നു സംഭവം. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വല്ലപ്പുഴ കനിവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഒരു മാസമായി സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. ഫൈനല്‍ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേര്‍ എത്തിയതാണു ഗാലറി തകരാന്‍ കാരണമായതെന്നു പറയുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി.