കിടപ്പു മുറിയിൽ ദുരൂഹത നിറച്ചൊരു ചാക്ക്; രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; വൻതോതിൽ കഞ്ചാവ് കണ്ടെത്തി; 11 കിലോഗ്രാം വരെ പിടിച്ചെടുത്തു

Update: 2025-04-26 14:12 GMT

കാസര്‍കോട്: വീട്ടിൽ വൻ കഞ്ചാവ് വേട്ട. കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്.

വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ മേൽപ്പറമ്പ്, ഉദുമ, മംഗളൂരു എന്നിവിടങ്ങളിലെ ഫാമിലി റസ്റ്റോറന്‍റ് പാർട്ണർമാരായ സമീര്‍, മുനീര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനില വീടിന്‍റെ മുകളിലത്തെ കിടപ്പ് മുറിയിൽ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് തട്ടിൻപുറത്ത് കയറി ചാക്ക് പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

Tags:    

Similar News