ചങ്ങനാശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; ഒരു കിലോ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-25 11:39 GMT
ചങ്ങനാശ്ശേരി: വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനായി ബെംഗളൂരുവിൽ നിന്നെത്തിച്ച മാരക ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. മാമൂട് സ്വദേശിയായ ആകാശ് മോനാണ് ചങ്ങനാശ്ശേരി പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും (ഡാൻസാഫ്) പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോഗ്രാം കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ വിദ്യാർത്ഥിയായ ആകാശ്, അവിടെ നിന്നാണ് ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.