രഹസ്യ വിവരത്തിൽ വാടക മുറിയിൽ പരിശോധന; മലപ്പുറത്ത് രണ്ട് കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Update: 2025-09-20 08:54 GMT

മലപ്പുറം: ഊരകത്ത് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാർ സ്വദേശി അഖിലേഷ് കുമാർ (31) എന്നിവരാണ് പിടിയിലായത്.

ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവെൻ്റിവ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്, വിപിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ, എക്സൈസ് ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News