നെന്മാറയിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-16 08:51 GMT
പാലക്കാട്: നെന്മാറയിൽ നടത്തിയ വാഹന പരിശോധനയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും എക്സൈസിന്റെ പിടിയിൽ. ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ (53), മകൻ കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട്-വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കെ. വേണുഗോപാൽ, കെ. സാബു, കെ. ആനന്ദ്, സി. സനോജ്, ജെ. അജീഷ്, ആർ. രാജേഷ്, വി. ഷീജ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി