നാലു കിലോ കഞ്ചാവുമായി കാറില്‍ വന്ന രണ്ടു യുവാക്കള്‍ പിടിയില്‍; പോലീസിന്റെ കൈയില്‍ കുടുങ്ങിയത് വാഹനപരിശോധനയ്ക്കിടെ

നാലു കിലോ കഞ്ചാവുമായി കാറില്‍ വന്ന രണ്ടു യുവാക്കള്‍ പിടിയില്‍

Update: 2025-09-17 17:18 GMT

പത്തനംതിട്ട: കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന രണ്ട് യുവാക്കള്‍ പോലീസ് സംഘത്തിന്റെ പിടിയിലായി. വള്ളിക്കോട് ഞക്കുനിലം വട്ടമുരുപ്പേല്‍ അമൃതരാജ് (25), അന്തിച്ചന്ത വി കോട്ടയം ചരുവില്‍ വിഷ്ണുപ്രസാദ് (25)എന്നിവരാണ് പോലീസിന്റെയും ജില്ലാ ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 17ന് ഉച്ചയ്ക്ക് 2ഓടെ പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോനും എസ് ഐ അലോഷ്യസും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് മൈലപ്ര തയ്യില്‍പടിയില്‍ നിന്നും പ്രതിയെ പിടികൂടിയത്.

പ്രതികള്‍ വന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ 4 കിലോഗ്രാമോളം കണ്ടുകിട്ടി. പ്രതികള്‍ ചില്ലറവില്പന നടത്താനായി രണ്ടു ബാഗുകളിലാക്കിയാണ് ളിലാക്കിയാണ് കഞ്ചാവ് വാഹനത്തില്‍ ഒളിപ്പിച്ചിരുന്നത്. തുടര്‍ന്ന് കഞ്ചാവും വാഹനവും പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ബി അനിലിന്റെ നിര്‍ദേശാനുസരണം പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ പത്തനംതിട്ട എസ് ഐ അലോഷ്യസ്,ജില്ലാ ഡാന്‍സാഫ് എസ് ഐ അജികുമാര്‍, നര്‍കോട്ടിക് സെല്‍ എസ് ഐ മുജീബ്, എസ് ഐ രാജേഷ്, നര്‍കോട്ടിക് സെല്‍ എസ് സി പി ഒ സുഭാഷ്,ഡാന്‍സഫ് അംഗങ്ങളായ മിഥുന്‍ ജോസ്, വിമല്‍, ജിതിന്‍, ഷെഫീഖ്, രാഹുല്‍, സുമന്‍, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ എസ് സി പി ഒ മാരായ ശിവപ്രസാദ്, അഖില്‍, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള ജില്ലാ പോലീസിന്റെ ശക്തമായ ഇത്തരം നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

Tags:    

Similar News