14 അടി നീളം, 100 കിലോഗ്രാമിലധികം ഭാരം; നിലമേലിൽ വീട്ടിലെ പറമ്പിൽ നിന്നും പിടികൂടിയത് കൂറ്റൻ പെരുമ്പാമ്പിനെ

Update: 2025-10-05 15:31 GMT

കൊല്ലം: നിലമേലിൽ നിന്ന് 100 കിലോഗ്രാമിൽ അധികം ഭാരമുള്ളതും 14 അടി നീളമുള്ളതുമായ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

പരുത്തിപ്പള്ളി റാപ്പിഡ് റെസ്പോൺസ് ടീം അംഗം റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശി മണിയന്റെ വീട്ടുവളപ്പിൽ നിന്നാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. സാധാരണയിൽ കവിഞ്ഞ വലിപ്പവും ഭാരവുമുള്ളതിനാൽ പാമ്പിനെ റെസ്ക്യൂ ബാഗിലേക്ക് മാറ്റുന്നതിന് ഏറെ പ്രയത്നം വേണ്ടിവന്നു. ഒടുവിൽ, രണ്ട് പേരുടെ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി വാഹനത്തിൽ കയറ്റി വനംവകുപ്പിന് കൈമാറി. 

Tags:    

Similar News