ബസിറങ്ങി സാധനം വാങ്ങി; ബാഗ് നോക്കിയപ്പോൾ കണ്ടത് തുറന്ന നിലയിൽ സിബ്ബ്; യാത്രക്കാരിക്ക് നഷ്ടമായത് 20 പവൻ സ്വർണം; സംഭവം തിരുവനന്തപുരത്ത്

Update: 2025-08-31 17:19 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി. പോത്തൻകോട് വാവറഅമ്പലം സ്വദേശി ഷമീന ബീവിയുടെ സ്വർണമാണ് നഷ്ടമായത്. നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്.

പോത്തൻകോട് ബസ് സ്റ്റാൻഡിലിറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സിബ്ബ് തുറന്ന നിലയിൽ കണ്ടത്. പരിശോധിച്ചപ്പോൾ പേഴ്സിലുണ്ടായിരുന്ന സ്വർണം നഷ്ടമായെന്ന് മനസ്സിലായി. ആറ് വള, ഒരു നെക്ലേസ്, രണ്ട് ജോഡി കമ്മൽ, അഞ്ച് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീന ബീവി പറഞ്ഞു. ഹാൻഡ് ബാഗിനുള്ളിലെ ചെറിയ പേഴ്സിനകത്ത് പ്ലാസ്റ്റിക് ബോക്സിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

Tags:    

Similar News