തക്കം നോക്കി ജ്വല്ലറിയിലേക്ക് എത്തി; ജീവനക്കാരൻ അറിയാതെ നൈസായിട്ട് സ്വർണം അടിച്ചുമാറ്റി മുങ്ങി; ദൃശ്യങ്ങൾ പുറത്ത്; പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2024-11-12 11:38 GMT

തൃശൂർ: രാത്രി ജ്വല്ലറിയിൽ എത്തി സ്വർണക്കവർച്ച നടത്തി പ്രതികൾ. കുന്നംകുളം കേച്ചേരിയിലാണ് സംഭവം നടന്നത്. കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോൾ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 8 പവൻ സ്വർണം കവർന്നത് തിങ്കളാഴ്ച വൈകിട്ട് രണ്ടരയോടെയാണ് സംഭവം നടന്നത്. പ്രതികൾ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

രണ്ട് അന്യസംസ്ഥാനക്കാർ ജ്വല്ലറിയിലേക്ക് കുട്ടികളുടെ മോതിരം ആവശ്യപ്പെട്ട് വരികയും ജീവനക്കാരൻ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുകയായിരുന്നു.

രാത്രി കടയടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടയാണ് ജീവനക്കാർ മോഷണ വിവരം പുറത്ത് അറിയുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങി.

Tags:    

Similar News