നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്; മൂന്ന് യുവാക്കള്‍ക്ക് മര്‍ദ്ദനം, ബൈക്കുകള്‍ അടിച്ചു തകര്‍ത്തു

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം

Update: 2025-02-17 07:53 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News