അഗ്നിവീര്‍ വായു റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്‍ ഇളവ്; മാര്‍ച്ച് മൂന്നു മുതല്‍ അപേക്ഷിക്കാം
അഗ്നിവീര്‍ വായു റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്‍ ഇളവ്
By : സ്വന്തം ലേഖകൻ
Update: 2026-03-03 03:42 GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്നിവീര്‍വായു ഇന്‍ടേക്ക് 01/2027 റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു.
പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 22 ആയി ഉയര്‍ത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലായ് ഒന്നിനുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യന്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് മൂന്നുമുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: iafrecruitment.edcil.co.in