തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: മരിച്ച മഹേഷ്‌കുമാര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2026-03-03 04:07 GMT

കോഴിക്കോട്: തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ മൃതദേഹം കണ്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മഹേഷ് കുമാര്‍. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. താമരശ്ശേരി അമ്പലമുക്കില്‍ മയക്കുമരുന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസിലും മറ്റ് ക്രിമിനല്‍ കേസിലും പ്രതിയാണ് മഹേഷ് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News