കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
By : സ്വന്തം ലേഖകൻ
Update: 2025-03-27 14:51 GMT
കുവൈറ്റ്: കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു . ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു.
ഭാര്യ ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.