'കേരളം ചുട്ട് പൊള്ളും..'; സംസ്ഥാനത്ത് വേനൽച്ചൂട് വർധിക്കുന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; പലയിടങ്ങളിലും ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത രണ്ടു ദിവസം അതീവ ജാഗ്രത!

Update: 2025-01-11 12:08 GMT

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും വേനൽച്ചൂട് വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം പകുതി പോലും ആകുന്നതിന് മുന്നേ കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.

അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയർന്നേക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Tags:    

Similar News