ഫിറ്റ്നസ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്; ഭക്തരെ നിർത്തിക്കൊണ്ടുപോകാൻ പാടില്ല;കണ്ടാൽ നടപടി ഉറപ്പ്; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

Update: 2024-11-14 06:23 GMT

എറണാകുളം: ഈ വർഷത്തെ ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഇരിക്കെ ശക്തമായ മുന്നൊരുക്കങ്ങൾ അധികൃതർ സ്വീകരിക്കുന്നത്. ഭക്തരെ സുരക്ഷിതമായി മലകയറാൻ കൂടുതൽ സുരക്ഷാ മാർഗങ്ങളും അധികൃതർ എടുത്തിട്ടുണ്ട്. ഇപ്പോഴിതാ, ശബരിമലയിലെ കെഎസ്ആർടിസി ബസ് സർവീസുമായി ബന്ധപ്പെട്ട് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്നും. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കണ്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുന്നു.

മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. പുലർച്ചെ 3 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ചെ 3 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ഭക്തർക്കുള്ള ദർശനസമയമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ആദ്യ ആഴ്ചത്തെ വെർച്വൽ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. നട തുറക്കും മുൻപേ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. നിലവിലെ എഴുപതിനായിരം ഓൺലൈൻ, 10000 സ്പോട്ട് (തൽസമയ ബുക്കിംഗ്) എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചനയും ഉണ്ട്. 80000 80000 ഓൺലൈൻ,10000 സ്പോട്ട് എന്ന രീതിയിലേക്ക് മാറ്റാനും സാധ്യത ഉണ്ട്.

Tags:    

Similar News