ഹിമാലയ ഋഷി സംഗമം 2025 ഈ മാസം 18 മുതല്‍ 22 വരെ; ജ്ഞാനയജ്ഞത്തില്‍ പങ്കെടുക്കുന്നത് 35-ഓളം ഹിമാലയ സാനുക്കളില്‍ നിന്നുള്ള സന്യാസിമാര്‍: രജിസ്‌ട്രേഷന്‍ സൗജന്യം

Update: 2025-01-14 05:27 GMT

തിരുവന്തപുരം: ഈ വര്‍ഷത്തെ ഹിമാലയ ഋഷി സംഗമം ഈ മാസം 18 മുതല്‍ 22 വരെ നടക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ഹിമാലയ സാനുക്കളില്‍ നിന്നുള്ള 35ഓളം സന്യാസി വര്യന്‍മാര്‍ പങ്കെടുക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ജ്ഞാനയജ്ഞം നടക്കുന്നത്.

സാധു ഗോപാല സ്വാമി ട്രസ്റ്റാണ് യജ്ഞം സംഘടിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഉണ്ടായ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷവും തിരുവനന്തപുരത്ത് വച്ച് തന്നെ സംഗമം നടത്താന്‍ ട്രസ്റ്റ് തീരുമാനിക്കുന്നത്. ഏഴാം തവണയാണ് സംഗമം തിരുവനന്തപുരത്ത് വച്ച് തന്നെ നടത്തുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഉത്തരകാശിയിലെ ആദിശങ്കര ബ്രഹ്‌മവിദ്യാ പീഠത്തിന്റെ മഠാധിപതി ഹരിബ്രഹ്‌മേന്ദ്രാനന്ദ തീര്‍ത്ഥ (കുട്ടി സ്വാമി) സ്വാമി 17ന് എത്തും.

കൂടാതെ കൈലാസാശ്രമം ആചാര്യന്‍ മേധാനന്ദ സ്വാമി, ഹരിദ്വാറിലെ തത്വമസി ആചാര്യന്‍ പരമാനന്ദഗിരി , ചിന്‍മയാനന്ദ പുരി തുടങ്ങിയ അനേകം ഹിമാലയ ഋഷിമാര്‍ വേദാന്ത തത്വങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. കൂടാതെ കേരളത്തിലെ പ്രമുഖ സന്ന്യാസിമാരായ തത്വരൂപാനന്ദ, നിഖിലാനന്ദ,സുധീര്‍ ചൈതന്യ, ശാരദാനന്ദ സരസ്വതി, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ, അദ്ധ്യാത്മാനന്ദ സരസ്വതി, സര്‍വ്വാത്മാനന്ദ തീര്‍ത്ഥ പാദ, അഭയാനന്ദ സരസ്വതി, കൃഷ്ണാത്മാനന്ദ സരസ്വതി, ദേവാത്മ ചൈതന്യ തുടങ്ങിയ സന്ന്യാസികളും പങ്കെടുക്കും.

ഇക്കുറി എല്ലാ ദിവസവും കുട്ടി സ്വാമിയുടെ കര്‍മ്മയോഗം ഭഗവദ് ഗീതയെ ആസ്പദമാക്കി പ്രവചനം ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ ആറ് വരെയാണ് പ്രവചനം. കഠോപനിഷത് പൂര്‍ണ്ണമായും, വിവേകചൂഡാമണിയിലെ തത്വമസി ഉള്‍പ്പെടെ ഉള്ള ഭാഗങ്ങളും വിശദമായ ചര്‍ച്ചക്ക് ഉണ്ടാകും. ബ്രഹ്‌മസൂത്രത്തിലെ ചതുസൂത്രി എന്ന് അറിയപ്പെടുന്ന ആദ്യത്തെ നാലു സൂത്രങ്ങളെ കുറിച്ച് യുക്തി യുക്തമായ ചര്‍ച്ചകള്‍ക്കും ഋഷി സംഗമം വേദിയാകും. സംഗമത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനാകും. സൗജന്യ രജിസ്‌ട്രേഷന് 8547390989, 8618966716, 9496408501 ഈ നമ്പറുകളില്‍ വിളിക്കുക.

Tags:    

Similar News