ഒരു പ്രത്യേക അറിയിപ്പ്! പ്ലസ്ടു വിദ്യാർഥികളുടെ നാളെത്തെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു; ഇനി നടക്കുക ക്രിസ്മസ് അവധിക്കു ശേഷം; മാറ്റിയത് ഇക്കാരണത്താൽ

Update: 2025-12-19 15:51 GMT

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥികളുടെ രണ്ടാംപാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) ഭാഗമായുള്ള ഹിന്ദി പരീക്ഷ മാറ്റി. 2025 ഡിസംബർ 20-ന് നടത്താനിരുന്ന ഹിന്ദി പരീക്ഷ 2026 ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ദിവസമാണ് മാറ്റിവച്ച ഹിന്ദി പരീക്ഷ നടക്കുക. വിദ്യാർഥികളും അധ്യാപകരും ഇത് സംബന്ധിച്ച പുതിയ സമയക്രമം ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.

Tags:    

Similar News