സ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി; സിസിടിവി കേന്ദ്രീകരിച്ച് പോലീസ്‌നിൻറെ അന്വേഷണം; ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-02-08 11:03 GMT
കോഴിക്കോട്: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. എടച്ചേരിയിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഇന്നോവ കാർ ഓടിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. എടച്ചേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിലാണ് ഇന്നോവ കാർ ഇടിച്ചത്.
എന്നാൽ ഇടിച്ചതിന് പിന്നാലെ ഇയാൾ കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കാറിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ സോയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.