വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് അപകടം; ഗ്യാസ് അടുപ്പിൽ നിന്ന് തീ ആളിക്കത്തി വ്യാപക നാശനഷ്ടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-12-16 16:55 GMT

കാസർകോട്: വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. ഗ്യാസ് അടുപ്പിൽ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന തുണിയിലേക്ക് പടരുകയായിരുന്നു.

തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടി. ഉടൻ സമീപവാസികൾ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു .അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തി രണ്ടുമണിക്കൂർ ശ്രമഫലമായാണ് തീ പൂർണമായും അണിക്കാൻ കഴിഞ്ഞത്.

Tags:    

Similar News