വീട് പണി നടക്കുന്നതിനിടെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം; തൊഴിലാളികൾക്ക് മാരക പരിക്ക്; രക്ഷകരായി പോലീസും ഫയർ ഫോഴ്സും

Update: 2025-05-28 11:23 GMT
വീട് പണി നടക്കുന്നതിനിടെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം; തൊഴിലാളികൾക്ക് മാരക പരിക്ക്; രക്ഷകരായി പോലീസും ഫയർ ഫോഴ്സും
  • whatsapp icon

ഹരിപ്പാട്: വീട് പണി നടക്കുന്നതിനിടെ പരിക്കേറ്റ തൊഴിലാളികളെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് തൊഴിലാളികൾക്ക് പരിക്ക് പറ്റിയത്. വീയപുരം പോലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തൊഴിലാളികളെ സംഭവ സ്ഥലത്തു നിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാൾ സ്വദേശി ഓപ്പു മണ്ഡൽ (38), ചെറുതന ആനാരീ സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. വീയപുരം ഐഎസ്എച്ച്ഒ ഷെഫീക്ക് എ, എഎസ്ഐ ബാലകൃഷ്ണൻ, സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒമാരായ പ്രവീൺ, നിസാറുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

Tags:    

Similar News