വീട്ടുകാർ വിദേശത്ത് പോയി; പിന്നാലെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് മോഷണം; 15 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്നു; സംഭവം ശ്രീകാര്യത്ത്
By : സ്വന്തം ലേഖകൻ
Update: 2025-05-23 14:09 GMT
തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് വൻ മോഷണം. 15 പവനും നാല് ലക്ഷം രൂപയും കള്ളൻ മോഷ്ടിച്ചതായി പരാതി. കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. നാല് ദിവസം മുമ്പ് മലേഷ്യയിലേക്ക് യാത്ര പോയ അനിൽകുമാർ രാവിലെ വീട്ടിലെത്തി നോക്കുമ്പോഴായിരുന്നു വീടിന്‍റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ നടത്തിയ പരിശോധനയിലാണ് പല സ്ഥലങ്ങളിലായി വച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. അനിൽ കുമാറിന്‍റെ പരാതിയിൽ ശ്രീകാര്യം പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിരലടയാള വിദഗ്ധരും, ഡോക്സ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.