കഴുത്തിൽ കിടന്ന മാല കാണാനില്ല; മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ; മുഖത്ത് ആരോ.. മാന്തിയ പാടുകൾ; കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2026-01-15 08:37 GMT
കാസർകോട്: കാസർകോട് കുംബഡാജെയിൽ 67 വയസ്സുകാരിയായ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഷ്പാവതി എന്ന വീട്ടമ്മയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുഷ്പാവതിയുടെ മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായും, മരിച്ചയാളുടെ മുഖത്ത് മാന്തിയ പാടുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഇത് മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാനില്ലെന്നും പോലീസ് വ്യക്തമാക്കി.
വീട്ടമ്മയുടെ മരണം കൊലപാതകമാണോയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.