വിഴിഞ്ഞത്ത് നിയമവിരുദ്ധ മീന്‍പിടിത്തം; കൊല്ലം സ്വദേശിയുടെ ട്രോളര്‍ ബോട്ട് പിടിച്ചെടുത്തു; ബോട്ട് പിടികൂടിയത് തീരത്ത് നിന്നും ആറ് കിലോമീറ്റര്‍ ദൂരെ നിന്ന്
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും നിയമവിരുദ്ധ മീന്‍പിടിത്തം നടത്തിയ ബോട്ട് പിടികൂടി. വിഴിഞ്ഞം തീരത്ത് നിന്ന് ആറ് കിലോമീറ്റര്‍ ഉള്ളില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. മത്സ്യബന്ധനത്തിനിടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് പിടിച്ചെടുത്തത്. വിഴിഞ്ഞത്ത് നിന്നും മറൈന്‍ ആംബുലസില്‍ നടത്തിയ പട്രോളിംഗ് നടത്തുകയായിരുന്നു. കൊല്ലം സ്വദേശി ജോണി ഇമ്മാനുവല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രോളര്‍ ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
ഇതിനിടെ മതിയായ രേഖകള്‍ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ തമിഴ്‌നാട് ബോട്ടടക്കം കഴിഞ്ഞയാഴ്ചയും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കടലില്‍ കറങ്ങിയ ബോട്ട് കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. ജീവനക്കാരോട് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി ഇതോടെയാണ് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തത്. തൂത്തുക്കുടി സ്വദേശി സുമതിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കൈമാറി.
ഇതോടൊപ്പം മത്സ്യബന്ധന യാനത്തില്‍ വിദേശികളുമായി ഉല്ലാസയാത്ര നടത്തിയതിന് മറൈന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത അടിമലത്തുറ സ്വദേശിയുടെ ഉടമസ്ഥയിലുള്ള വള്ളവും, മുതലപ്പൊഴിയില്‍ പട്രോളിങിനിടെ ഇടയില്‍ മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത ലോറന്‍സ് എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തമിഴ്‌നാട് ബോട്ടിന് 90,000 രൂപ പിഴയും ഈടാക്കി. 50,000 രൂപയ്ക്ക് ബോട്ടിലുണ്ടായിരുന്ന മല്‍സ്യം ലേലം ചെയ്യുകയും ചെയ്തിരുന്നു.