ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു
കൊച്ചി: ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാർഷിക ആഘോഷം കൊച്ചിൻ താജ് വിവാന്തയിൽ ആയുഷ് മിനിസ്റ്റർ ശ്രീ ജാധവ് പ്രതാ പ്രാവോഗന് പത്രോ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ ശാസ്ത്രീയ അറിവുകളുടെ ആശയവിനിമയം നടത്തുന്നതിനും രോഗി പരിചരണം എളുപ്പമാക്കുന്നതിനും ഐ എഫ് പി എച്ച് എന്ന പ്രസ്ഥാനം എന്നും ഉതകുമെന്നും ലോക വ്യാപകമായി ഹോമിയോപ്പതി പ്രചരിക്കുന്നതിന് ഈ കൂട്ടായ്മ ഊർജ്ജം പകരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോക്ടർ ഇസ്മായിൽ സേട്ട് അധ്യക്ഷനാ യിരുന്നു. ചടങ്ങിൽ ഉമാ തോമസ് എം,ൽ എ, ജസ്റ്റിസ് ഹാരിഹരൻ നായർ ചെയർമാൻ എത്തിക്കൽ കമ്മിറ്റി കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ്, ഡോക്ടർ ദേവഥത് നായിക്ക് ഡയറക്ടർ സെൻട്രൽ കൗൺസിൽ റിസർച്ച് ഇൻ ഹോമിയോപ്പതി കോട്ടയം, ഡോക്ടർ ഹേലിയോ പെരേര പോർച്ചുഗൽ, ഡോക്ടർ സ്റ്റീൻ റൂജ് ഡെന്മാർക്ക്, ഡോക്ടർ ജനാർദ്ദനൻ നായർ മുൻ പ്രസിഡന്റ് ബോർഡ് ഓഫ് അസസ്മെന്റ് നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതി , ഡോക്ടർ സാജൻ വി എഡിസൻ, എൻജിനീയർ സലാഹുദ്ദീൻ ക്രിയേറ്റർ ഓഫ് ഐ എഫ് പി എച്ച്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ അരുൺ പ്രസന്നൻ, കേരളകൗമുദി, മറുനാടൻ മലയാളി ഷാജൻ സ്കറിയ തുടങ്ങിയവർക്ക് മാധ്യമ അവാർഡ് നൽകി. തുടർന്ന് പകർച്ചവ്യാധികളിൽ ഹോമിയോപ്പതിയുടെ പ്രസക്തിയെക്കുറിച്ച് മാധ്യമ ചർച്ച സംഘടിപ്പിച്ചു. തുടർന്നുള്ള ശാസ്ത്രീയ സെമിനാറിൽ ഡോക്ടർ രമാദേവി അമ്പാടി, ഡോക്ടർ കാഞ്ചൻ ഉപ്രേതി, ഡോക്ടർ റോയി കെ ജെയിംസ്, ഡോക്ടർ സുഗതൻ, ശാലു രാജൻ, ഓപ്പറേഷനിൽ ഹോമിയോപ്പതിയുടെ സാധ്യതയെക്കുറിച്ച് ഡോക്ടർ രവി സിംഗ്, ലങ് കാൻസറിന്റെ സാധ്യതയെക്കുറിച്ച് ഡോക്ടർ വിനു കൃഷ്ണൻ, ഹോമിയോപ്പതിയും ഓട്ടിസവും എന്ന വിഷയത്തിൽ ഡോക്ടർ സമീർ ചാക്കർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്നുള്ള ശാസ്ത്രീയ സെമിനാറിൽ ഹോമിയോപ്പതിയുടെ കൃഷിയിലെ സാധ്യതയെക്കുറിച്ച് ഡോക്ടർ വൈഭവ് ജൈൻ, വെറ്റിനറി ഹോമിയോപ്പതിയിൽ ഡോക്ടർ മുസ്തഫ, ഡെന്റൽ ഹോമിയോപ്പതിയിൽ ഡോക്ടർ സന്തോഷ് കുമാർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോക്ടർ ബിന്ദുരാജ്, ഡോക്ടർ മനോജ്, ഡോക്ടർ അജിനി, ജിതി മനോജ് തുടങ്ങിയവർ മോഡറേറ്റർ മാരായിരുന്നു, ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന് ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ സലിംകുമാർ നന്ദിയും അറിയിച്ചു.