ലോക്കപ്പ് പൂട്ടാന്‍ മറന്നു പോയതോടെ ലോക്കപ്പിന് അകത്തു നിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയി; പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടത് ആലുവ സ്റ്റേഷനില്‍ നിന്നും; മൂക്കന്നൂരില്‍ നിന്നും ഐസക് ബെന്നിയെ വീണ്ടും അറസ്റ്റു ചെയ്ത് പോലീസ്
കൊച്ചി: ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടി പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പോലീസ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. രാവിലെ പതിനൊന്നരയോടെ പിടികൂടാനായി. മൂക്കന്നൂരില്‍ നിന്നാണ് ഇയാളെ വീണ്ടും പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അങ്കമാലി സ്വദേശി ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനായി ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നു പോയതോടെ ലോക്കപ്പിന് അകത്തു നിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്കപ്പ് തുറന്ന് പ്രതി രണ്ടാം നിലയിലേക്ക് ചാടിക്കയറിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.