അയല്‍വാസി അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതിനെ തുടര്‍ന്ന് 18-കാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു

Update: 2025-07-24 07:37 GMT

വിഴിഞ്ഞം: അയല്‍വാസി അസഭ്യവാക്കുകള്‍ പറഞ്ഞു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ ആത്മഹത്യാ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനി രാജം (54) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. രാജത്തിന്റെ അശ്ലീല പരാമര്‍ശം കേട്ടാണ് ആത്മഹത്യക്ക് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് 18 വയസുകാരിയായ അനുഷയാണ് ആത്മഹത്യ ചെയ്യതത്. അജു-സുനിത ദമ്പതികളാണ് മരിച്ച അനുഷ.

കഴിഞ്ഞ ദിവസം വീട്ടിലെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനുഷ ധനുവച്ചപുരം ഐടിഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തിന് പിന്നില്‍ രാജത്തിന്റെ മകന്റെ കുടുംബവിവാദമാണെന്ന് പോലീസ് പറയുന്നു. രണ്ടാം വിവാഹം നടത്തിയ മകന്റെ മുന്‍ ഭാര്യ രാജത്തിന്റെ വീട്ടില്‍ എത്തുന്നതിനായി അനുഷയുടെ വീട്ടുവളപ്പിലൂടെ കടന്നുപോയത് വലിയ പ്രശ്നമായി കാണുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അനുഷയെ രാജം അെസഭ്യവാക്കുകള്‍ പറഞ്ഞു അപമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മാനസികമായി തളര്‍ന്ന അനുഷ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കയറി, മുറിയടച്ച് ജീവനൊടുക്കുകയായിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എച്ച്ഒ ആര്‍. പ്രകാശിന്റെ നേതൃത്വത്തില്‍ എസ്ഐ ദിനേശ്, എസ്സിപിഒ സാബു, വിനയകുമാര്‍, സുജിത എന്നിവര്‍ ചേര്‍ന്നാണ് രാജത്തെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Tags:    

Similar News