1994ല്‍ ചെറിയനാടിനെ നടുക്കിയ കൊല; ചെന്നിത്തലയില്‍ നിന്നും വിവാഹിതനായ പ്രതി; ഗള്‍ഫിലെ സുഖവാത്തിനിടെ ഓണമുണ്ണാണ്‍ ഭാര്യ വിട്ടിലെത്തി; പൊക്കി കേരളാ പോലീസും; ജയപ്രകാശിന്റെ അറസ്റ്റ് 31 വര്‍ഷത്തിന് ശേഷം

Update: 2025-09-22 10:53 GMT

ആലപ്പുഴ: കൊലക്കേസ് പ്രതിയെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. 1994ല്‍ ചെറിയനാട് കുട്ടപ്പ പണിക്കര്‍(71)എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയപ്രകാശ്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടപ്പ പണിക്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.

ഇതോടെ ജയപ്രകാശ് ബോംബെയ്ക്ക് മുങ്ങി. പിന്നീട് വിദേശത്തേക്കും പോയി. ഇതോടെ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 1999ല്‍ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇയാളെ പിടികൂടാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചെന്നിത്തലയില്‍ നിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

ഈ വീട് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് ഓണത്തിന് ഭാര്യ വീട്ടിലെത്തിയ പ്രതിയെ പോലീസ് കൈയോടെ പിടികൂടി.

Tags:    

Similar News