ഐ എസ് ആര് ഒ ചാര കേസില്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന; സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു; എസ്.വിജയനടക്കം 2 പ്രതികള്‍ കൂടുതല്‍ സമയം തേടി
സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു
By : അഡ്വ പി നാഗരാജ്
Update: 2024-09-27 15:38 GMT
തിരുവനന്തപുരം: ഐ എസ് ആര് ഒ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ ഗൂഢാലോചന കേസില്‍ മുന്‍ ഡിഐജി സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു. മുന്‍ സി ഐ എസ്. വിജയനടക്കം 2 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. ഡിസംബര്‍ 13 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം. സുജയാണ് കേസ് പരിഗണിച്ചത്. ജാമ്യ ബോണ്ട് തുകക്ക് തുല്യമായി ഓരോ പ്രതികളെയും രണ്ടാള് ജാമ്യത്തില്‍ വീതമാണ് വിട്ടയച്ചത്.