പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ചിച്ചത് പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി
പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം കഠിനതടവും പിഴയും
By : ശ്രീലാല്‍ വാസുദേവന്‍
Update: 2026-01-31 13:58 GMT
പത്തനംതിട്ട: ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം തടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കോട്ടാങ്ങല്‍ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വില്‍സ(60) നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പത്തു വയസുകാരിയെ 2023 ജൂണില്‍ ലൈംഗികമായി പീഡിപ്പിക്കുകയും 2024 ഒക്ടോബറില്‍ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പെരുമ്പെട്ടി എസ്.ഐ ടി.പി. ശശികുമാര്‍ രജിസ്റ്റര്‍ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ.ഹസീന സഹായിയായി.