പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുതു കൊണ്ടിക്കെ തലകറങ്ങി വീണു; ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റിന്റെ ആരോഗ്യത്തില്‍ ആശങ്ക വേണ്ട; കരമന ജയനുണ്ടായത് ബിപി കുറവ്

Update: 2026-01-03 04:42 GMT

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ തലകറങ്ങി വീണു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി അംഗമാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുതു കൊണ്ടിക്കുമ്പോഴാണ് കരമന ജയന് തലകറക്കമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദ വ്യതിയാനമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കരമന ജയന് ഗുരുതര ആരോഗ്യ പ്രശ്‌നമൊന്നുമില്ല.

Similar News