അങ്കമാലി ബെവ്കോ ഔട്ട്ലെറ്റില് വിജിലന്‍സ് പരിശോധന; രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍
അങ്കമാലി ബെവ്കോ ഔട്ട്ലെറ്റില് വിജിലന്‍സ് പരിശോധന; രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-01 08:04 GMT
കൊച്ചി: അങ്കമാലി ബെവ്കോ ഔട്ട്ലെറ്റില് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തി. കണക്കില്‍ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്. ബെവ്കോ ജീവനക്കാരില്‍ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികള്‍ നല്കിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.