ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവം; 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവം
By : സ്വന്തം ലേഖകൻ
Update: 2025-11-27 11:04 GMT
കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയതില്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഷയത്തില്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ക്ഷേത്ര പരിസരത്ത് ശുചിത്വവും, പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിയ്ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തത്തിലെ വീഴ്ച്ച അതീവ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ആരോഗ്യ വിഭാഗം പരിശോധന നടത്തി 10 ദിവസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശുചിത്വം സംബന്ധിച്ച നിലവിലെ അവസ്ഥ കൃത്യമായി റിപ്പോട്ടില്‍ സൂചിപ്പിക്കണം. ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശചിത്വം ഉറപ്പാക്കാന്‍ ഉപദേശക സമിതി എടുത്ത നടപടികളും കോടതിയെ അറിയിക്കണം.