കേരളം ചുട്ടുപൊള്ളും..!; സംസ്ഥാനത്ത് താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ വർധിക്കും; അതീവ ജാഗ്രത!

Update: 2025-01-21 10:48 GMT

തിരുവനന്തപുരം: കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ താപനില ഇനിയും വർധിക്കുമെന്ന്മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള കാലാവസ്ഥയും അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യത ഉണ്ട്.

ചൂടേറുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്‌ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മുന്നറിയിപ്പുകൾ ഇങ്ങനെ, പകൽ 11 മണി മുതൽ മൂന്ന് മണി വരെ ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശമേൽക്കാതെ സൂക്ഷിക്കണം. നിർജ്ജലീകരണത്തിന് സാധ്യതയുള്ളതിനാൽ ദാഹമില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, സോഡ പോലുള്ള കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോ​ഗിക്കുക. കഠിനമായ ജോലികൾ ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം, വിശ്രമം ഉറപ്പാക്കണം. അയഞ്ഞ, ഇളം നിറത്തിലുളഅള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

Tags:    

Similar News