സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇടിമിന്നലിനും സാധ്യത; എറണാകുളം അടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13 തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.