നെഞ്ച് വേദന വന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-17 12:11 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) ആണ് മരിച്ചത്. ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിലെ ഒരു എണ്ണക്കമ്പനിയിൽ ഫയർ ഫൈറ്റിങ് ഡിപ്പാർട്‌മെന്റിലെ സീനിയർ ടെക്‌നീഷ്യനായി സേവനമനുഷ്ഠിക്കുകയായിരുന്നു ജയകുമാർ. ഭാര്യ സുഷമയും മക്കളായ ശ്രീജ, ശ്രീലക്ഷ്മി എന്നിവരും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ജയകുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ ഏറെ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.