വാഴ കൈയ്യിൽ സൂക്ഷിച്ചുനോക്കിയവർ ഞെട്ടി; പത്തി വിടർത്തി കൂറ്റനൊരു അതിഥി; ഒടുവിൽ ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത് ഇങ്ങനെ

Update: 2025-09-19 05:19 GMT

കണ്ണൂർ: കണ്ണൂരിൽ ഒരു വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത് പരിസരവാസികൾക്ക് വലിയ ഞെട്ടലുളവാക്കി. ആറളം വിയറ്റ്നാം സ്വദേശിയായ സലീമിന്റെ വീട്ടുവളപ്പിലാണ് സംഭവം. വീടിനോട് ചേർന്നുണ്ടായിരുന്ന വാഴയുടെ മുകളിൽ നിന്നാണ് അതിവിഷമുള്ള ഈ രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് പാമ്പിനെ സുരക്ഷിതമായി വലയിലാക്കിയത്. ഇവരുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

വീടിനോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ രാജവെമ്പാലയെ കണ്ടെത്തിയതോടെ വീട്ടുകാർക്കും നാട്ടുകാർക്കും പരിഭ്രാന്തിയുണ്ടായിരുന്നു. എന്നാൽ, വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ ഈ സാഹസിക നീക്കം എല്ലാവർക്കും ആശ്വാസമായി.

Tags:    

Similar News