അദ്ദേഹത്തിന്റെ മരണം കൊലപാതകമാണോ എന്ന് സംശയം; പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്; വളരെ കൃത്യമായ പ്ലാനിങ് ഉണ്ട്; പുറത്ത് നിന്നുള്ള ഏജൻസി കേസ് അന്വേഷിക്കണം; നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെകെ രമ
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെകെ രമ എംഎൽഎ രംഗത്ത്. മലയാലപ്പുഴയിൽ നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു എംഎൽഎ യുടെ പ്രതികരണം.
സംഭവത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ വ്യക്തമാക്കി. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കൊലപാതകമാണോയെന്ന് അന്വേഷിക്കണം. എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ടെന്നും അവർ വ്യക്തമാക്കി.
കണ്ണൂരില്‍ നടന്നുവരുന്ന നിരവധി മരണങ്ങളുടെ തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണമെന്നും കെ.കെ.രമ ആരോപിക്കുന്നു. ഇതിൽ വളരെ കൃത്യമായ പ്ലാനിങ് ഉണ്ടെന്നും. വലിയ ആലോചന ഇതിനകത്ത് നടന്നിട്ടുണ്ട്.
കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും നയിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ചു കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സി തന്നെ വരണമെന്നും അവർ പറയുന്നു.
ഇത് കേരളത്തിലുള്ള പോലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ല. ആർഎംപി ഇക്കാര്യം ബന്ധുക്കളോട് സംസാരിച്ചു. എന്നാൽ അവർ പോലീസിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. പുറത്ത് നിന്നുള്ള ഏജൻസി കേസിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.