രണ്ടു ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം മത്സരയോട്ടത്തിനിടെയെന്ന് നാട്ടുകാർ; സംഭവം മേനക ജങ്ഷനിൽ
By : സ്വന്തം ലേഖകൻ
Update: 2025-03-14 11:15 GMT
കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ജീവനെടുത്ത് വാഹനാപകടം. ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികരിൽ ഒരാൾക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്.
36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചിടുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരിക്ക് പറ്റിയ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യ സനിതയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.