പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി; പിന്നാലെ യുവതിയോട് മോശമായി പെരുമാറി; കടന്നുപിടിക്കാനും ശ്രമം; പോലീസുകാരനെതിരെ ഗുരുതര ആരോപണം

Update: 2026-01-07 07:33 GMT

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചതായി പരാതി. എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ വിജേഷിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൊച്ചി സിറ്റി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥനായ വിജേഷ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ പരിസരത്തുള്ള ഒരു വാക്ക്‌വേയിലേക്ക് കൊണ്ടുപോയി കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

സംഭവം ഹാർബർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പരാതിയുടെ ഗൗരവം പരിഗണിച്ച്, ഉദ്യോഗസ്ഥനെതിരെ ഉടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വകുപ്പുതല നടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു. 

Tags:    

Similar News