സ്കൂൾ ബാഗ് ഊരിയെറിഞ്ഞ് ശ്രദ്ധ തിരിച്ചു; പിന്നാലെ പാഞ്ഞടുത്ത തെരുവുനായ്ക്കൾ; കോഴിക്കോട് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

Update: 2025-09-22 10:12 GMT

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ കൂട്ടമായി ആക്രമിക്കാൻ പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്നും വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെയാണ് നായ്ക്കൾ ഓടിയടുത്തത്. തെരുവുനായ്ക്കൾക്കു മുന്നിൽ സ്കൂൾ ബാഗ് ഊരിയെറിഞ്ഞ് പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബാഗിന്റെ ശ്രദ്ധ മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഓടിയെത്തിയ നായ്ക്കളിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതികളുണ്ട്. പലപ്പോഴും കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകാറുള്ളത്. നാദാപുരം, കല്ലാച്ചി, വാണിമേൽ, വളയം തുടങ്ങിയ ഭാഗങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു

Tags:    

Similar News