വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം! പോലീസില്‍ പരാതി

വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്ഫോമറിന്;

Update: 2025-02-23 15:02 GMT

പാലക്കാട്: പാലക്കാട് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി.

പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ കെഎസ്ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്ഫോമറാണ് വെടികൊണ്ട് കേടായത്. കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനു സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Tags:    

Similar News