ബസിന് പിന്നില്‍ ബസ് ഇടിച്ച് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; സംഭവം തൃശൂരില്‍

Update: 2025-06-07 02:07 GMT

തൃശൂര്‍: മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് സ്ഥലത്തെത്തിയാണ് തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിച്ചത്. ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

Tags:    

Similar News