കെഎസ്ആർടിസി ബസ് തട്ടി അപകടം; ഭിക്ഷാടകന് ദാരുണാന്ത്യം; മരിച്ചത് യു പി സ്വദേശി; സംഭവം ചിറയിൻകീഴിൽ

Update: 2024-12-26 12:24 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തട്ടി ഭിക്ഷാടകന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം നടന്നത്. യു പി സ്വദേശി ദേവിപ്രസാദ് ആണ് മരിച്ചത്. ഇയാൾ മൂന്നു വർഷത്തിൽ കൂടുതലായി മുരുക്കുംപുഴ ഭാഗത്താണ് താമസം. കഴിഞ്ഞദിവസം ചിറയിൻകീഴ് ശാർക്കര ബൈപ്പാസിൽ ആയിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന് ചിറയിൻകീഴിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് ബൈപ്പാസിൽ നിർത്തി ആൾ ഇറക്കുന്ന സമയത്ത് ഭിക്ഷാടകൻ ബസിന്റെ മുൻവശത്ത് കൂടി കടന്നുപോയി.

ബസ്സിന്റെ മുൻവശം ചേർന്ന് കടന്നുപോയതിനാൽ ഡ്രൈവർക്ക് ഇയാളെ കാണാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഇയാൾ ബസ് തട്ടി റോഡിൽ വീഴുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News